Logo
ad image
Football WorldCup 24

'ജോലി ചെയ്ത പണമെവിടെ'?; ഫുട്ബോള് ഫെഡറേഷനെതിരെ നിയമ നടപടിക്കൊരുങ്ങി സ്റ്റിമാക്

2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളില് ഇന്ത്യന് ടീമിന്റെ മോശം പ്രകടനത്തെ തുടര്ന്നാണ് സ്റ്റിമാക് പുറത്താവുന്നത്

Reporter Network
Reporter Network
1 min read|Updated on: 20 Jun 2024, 09:28 am
dot image

ന്യൂഡല്ഹി: ദിവസങ്ങള്ക്ക് മുന്പാണ് ഇന്ത്യന് ഫുട്ബോളിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോര് സ്റ്റിമാക്കിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളില് ഇന്ത്യന് ടീമിന്റെ മോശം പ്രകടനത്തെ തുടര്ന്നാണ് അഖിലേന്ത്യ ഫുട്ബോള് ഫെഡറേഷന് (എഐഎഫ്എഫ്) കടുത്ത തീരുമാനമെടുത്തത്. ഇതിന് പിന്നാലെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇഗോര് സ്റ്റിമാക്.

കരാര് പ്രകാരം തനിക്ക് ലഭിക്കേണ്ട ബാക്കി തുക പത്ത് ദിവസത്തിനകം തന്നുതീര്ക്കണമെന്നാണ് ക്രൊയേഷ്യന് കോച്ചിന്റെ ആവശ്യം. അല്ലാത്ത പക്ഷം ഫിഫ ട്രൈബ്യൂണലില് കേസ് ഫയല് ചെയ്യുമെന്നും സ്റ്റിമാക് അറിയിച്ചു. 2026 ജൂണ് വരെയായിരുന്നു സ്റ്റിമാകിന് കാലാവധി ഉണ്ടായിരുന്നത്.

ആറാം തമ്പുരാനും വാര്യരും; അപൂര്വ്വ റെക്കോര്ഡുമായി റോണോയും പെപ്പെയും

2019ൽ സ്റ്റീവൻ കോൺസ്റ്റന്റെെന്റെ പിൻഗാമിയായാണ് ക്രൊയേഷ്യൻ ഫുട്ബോൾ മാനേജർ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷം സ്റ്റിമാകിന് മൂന്ന് വർഷത്തേയ്ക്ക് കൂടി കരാർ നീട്ടിനൽകുകയായിരുന്നു. സാഫ് കപ്പ്, ഇന്റർകോണ്ടിനൽ കപ്പ്, ഫിഫ റാങ്കിങ്ങിലെ മുന്നേറ്റം തുടങ്ങിയവ വിലയിരുത്തിയാണ് കരാർ നീട്ടിനൽകിയത്.

ഈ വർഷം ഏഷ്യൻ കപ്പിലെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ രണ്ടാം റൗണ്ടിലെയും ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. പിന്നാലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം 125ലേക്കെത്തി. ഇതോടെയാണ് എഐഎഫ്എഫിന്റെ കടുത്ത തീരുമാനം. സമീപകാലങ്ങളിൽ സ്റ്റിമാകിന്റെ കീഴിലെ ഇന്ത്യൻ ഫുട്ബോളിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നായിരുന്നു എഐഎഫ്എഫിന്റെ പ്രതികരണം.

dot image dot image