Logo
ad image
Football WorldCup 24

സെൽഫ് ഗോളും സമനില ഗോളും; യൂറോ ചരിത്രത്തിൽ ഇതാദ്യം

അൽബേനിയയെ പിന്നിലാക്കിയതും പിന്നീട് സമനില നേടി നൽകിയതും ഒരു താരം

Reporter Network
Reporter Network
1 min read|Updated on: 20 Jun 2024, 09:29 am
dot image

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ചിരിക്കുകയാണ് ക്രൊയേഷ്യ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. ടൂർണമെന്റിൽ നിലനിൽക്കാൻ വിജയം ആവശ്യമായിരുന്ന മത്സരത്തിൽ ലൂക്കാ മോഡ്രിച്ചും സംഘവും ഭൂരിഭാഗം സമയവും പിന്നിലായിരുന്നു. പക്ഷേ രണ്ട് മിനിറ്റുകളുടെ വ്യത്യാസത്തിൽ ക്രൊയേഷ്യ മത്സരത്തിൽ തിരിച്ചുവന്നു. പക്ഷേ ഇഞ്ചുറി ടൈമിൽ ക്രൊയേഷ്യയെ അൽബേനിയ സമനിലയിൽ കുരുക്കി.

മത്സരത്തിൽ അൽബേനിയയെ പിന്നിലാക്കിയതും പിന്നീട് സമനില നേടി നൽകിയതും ഒരു താരമാണ്. അൽബേനിയൻ ഡിഫൻസീഫ് മിഡ്ഫീൽഡർ ക്ലോസ് ജസുല. മത്സരത്തിന്റെ 11-ാം മിനിറ്റിൽ അൽബേനിയയ്ക്കായി ഖാസിം ലാസി വലകുലുക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ ക്രൊയേഷ്യ ഒരു ഗോളിന് പിന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 74-ാം മിനിറ്റിൽ ക്രൊയേഷ്യ ആദ്യ ഗോൾ തിരിച്ചടിച്ചു.

പോർച്ചുഗലിന്റെ 'യുവപ്രതിഭ'; താരത്തിന് അഭിനന്ദനം

അൽബേനിയൻ പ്രതിരോധം തകർത്ത് ആന്ദ്രെ ക്രമാരിച് ആണ് വലകുലുക്കിയത്. രണ്ട് മിനിറ്റുകൾക്കുള്ളിൽ ലൂക്കാ സൂചിച്ചിന്റെ ഷോട്ട് തടയാൻ ശ്രമിച്ച അൽബേനിയൻ താരം ക്ലോസ് ജസുലയ്ക്ക് പിഴച്ചു. താരത്തിന്റെ സെൽഫ് ഗോളിൽ ക്രൊയേഷ്യ മുന്നിലെത്തി. എന്നാൽ മത്സരത്തിന്റെ ആവേശം അവിടെ തീർന്നില്ല. ഇഞ്ചുറി ടൈമിൽ 95-ാം മിനിറ്റിൽ ജസുലയുടെ ഗോളിൽ അൽബേനിയ ക്രൊയേഷ്യൻ സംഘത്തെ സമനിലയിൽ കുരുക്കി.

dot image dot image