Logo
ad image
Education And Career

'ഇവള്‍ എന്താണ് കഴിക്കുന്നത്'; സ്വര ഭാസ്‌കറെ ബോഡി ഷെയിം ചെയ്ത് വ്‌ലോഗര്‍, കിടിലന്‍ മറുപടി നല്‍കി താരം

നടിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്

Reporter Network
Reporter Network
1 min read|Updated on: 24 Jun 2024, 12:33 pm
dot image

നടി സ്വര ഭാസ്‌കറിന് ഈ അടുത്താണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്നെ ബോഡി ഷെയിം ചെയ്ത ഫുഡ് ബ്ലോഗര്‍ക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. നളിനി ഉനഗര്‍ എന്ന ഫുഡ് വ്ളോഗര്‍ക്കാണ് താരത്തിന്റെ മറുപടി.

പ്രസവത്തിനു ശേഷം സ്വരയുടെ ശരീരഭാരം കൂടിയതിനെ കളിയാക്കിക്കൊണ്ടാണ് നളിനി എക്സില്‍ പോസ്റ്റ് ചെയ്തത്. നടിയുടെ മുന്‍പത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്തുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇവള്‍ എന്താണ് കഴിക്കുന്നത് എന്നാണ് നളിനി കുറിച്ചത്. തൊട്ടു പിന്നാലെ തന്നെ നടിയുടെ മറുപടി എത്തി. അവള്‍ക്കൊരു കുഞ്ഞുണ്ടായി, കുറച്ചുകൂടി മെച്ചപ്പെടൂ നളിനി എന്നാണ് താരം കുറിച്ചത്.

dot image dot image