Logo
ad image
Gulf

മസ്ക്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ച് സലാം എയർ

ജൂലൈ 11നാണ് സര്‍വീസ് ആരംഭിക്കുക

Reporter Network
Reporter Network
1 min read|Updated on: 24 Jun 2024, 11:09 am
dot image

മസ്‌ക്കറ്റ്: സലാം എയര്‍ ചെന്നൈ- മസ്‌ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. ജൂലൈ 11നാണ് സര്‍വീസ് ആരംഭിക്കുക. രണ്ട് ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാവുക. മസ്‌ക്കറ്റില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് ഉണ്ടാവുക. ചെന്നൈയില്‍ നിന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മടക്ക യാത്രയും ഉണ്ടാകും.

മസ്‌ക്കറ്റില്‍ നിന്ന് രാത്രി 11 മണിയ്ക്ക് പുറപ്പെടുന്ന വിമാനം ചെന്നൈയില്‍ വൈകിട്ട് 4.15ന് എത്തും. രാവിലെ 5മണിയ്ക്ക് ചെന്നൈയില്‍ നിന്നും മടങ്ങുന്ന വിമാനം രാവിലെ 7.25ന് മസ്‌ക്കറ്റിലെത്തും.ജൂലൈ രണ്ട് മുതല്‍ സലാം എയര്‍ ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട് ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഡല്‍ഹിയിലേക്കുള്ള സര്‍വീസ്.

dot image dot image