Logo
ad image
Cricket1

മോദി പ്രധാനമന്ത്രി പദത്തിൽ നിന്നും ഔദ്യോഗികമായി രാജി വെച്ചു; രാഷ്ട്രപതിക്ക് രാജി കത്ത് നൽകി

രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർവിന് നേരിട്ട് രാജി സമർപ്പിച്ചു

Rintuja
Rintuja
1 min read|Updated on: 05 Jun 2024, 05:19 pm
dot image

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗികമായി പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി വെച്ച് നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നേരിട്ട് രാജി സമർപ്പിച്ചു. അതെ സമയം ശനിയാഴ്ച്ച എൻഡിഎ സഖ്യകക്ഷിക്ക് കീഴിലുളള സർക്കാർ രുപീകരിക്കുമെന്ന് മോദി രാഷ്‌ട്രപതിയെ അറിയിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്.

മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയാൽ ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന നേതാവാകും മോദി.

dot image dot image