Logo
ad image
LIVE

ലോകം കീഴടക്കിയ നീലപ്പടയ്ക്ക് ലഭിക്കുന്നത് കോടികള്‍; വമ്പന്‍ തുക പ്രഖ്യാപിച്ച് ബിസിസിഐ

Nidhin
Nidhin
1 min read|Updated on: 01 Jul 2024, 11:26 am
dot image

മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ലോകകിരീടം സ്വന്തമാക്കിയ നീലപ്പടയ്ക്ക് 125 കോടി രൂപയാണ് സമ്മാനമായി നല്‍കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

Live News Updates
  • Jul 01, 2024 02:30 PM

    ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഹിറ്റ്മാനും സംഘവും വീണ്ടുമൊരു ലോകകിരീടത്തില്‍ മുത്തമിട്ടത്. ടി 20 ലോകകപ്പില്‍ രണ്ടാം തവണയാണ് ഇന്ത്യ ജേതാക്കളാവുന്നത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടനേട്ടം കൂടിയാണിത്.

    image
    To advertise here,contact us
  • Jul 01, 2024 12:50 PM

    '2024 ടി20 ലോകകപ്പ് വിജയിച്ച ടീം ഇന്ത്യയ്ക്ക് 125 കോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ടൂര്‍ണമെന്റിലുട നീളം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ ടീമിന് സാധിച്ചു. കിരീടം നേടിയ എല്ലാ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും അഭിനന്ദനങ്ങള്‍', ജയ് ഷാ എക്‌സില്‍ കുറിച്ചു.

    image
    To advertise here,contact us
dot image
image
To advertise here,contact us
dot image