Logo
ad image
Gulf

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരുണ്ടോ? വിസിറ്റ് വിസയുള്ളവർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യൻ എയർലൈനുകൾ

ആവശ്യമായ രേഖകളുടെ അഭാവം കണ്ടെത്തിയാൽ യാത്ര ബോർഡ് നിരസിക്കുന്നതിനെക്കുറിച്ചും നാടുകടത്താനുള്ള സാധ്യതയെക്കുറിച്ചും എയർലൈനുകളിൽ നിന്ന് ട്രാവൽ ഏജൻസികൾക്ക് മാർഗനിർദേശങ്ങൾ ലഭിച്ചു

Reporter Network
Reporter Network
1 min read|Updated on: 20 Jun 2024, 09:29 am
dot image

അബുദബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് ഇന്ത്യൻ എയർലൈനുകൾ. ഇന്ത്യയിലെയും യുഎഇയിലെയും ട്രാവൽ ഏജൻ്റുമാർക്കാണ് എയർലൈനുകൾ മാർഗനിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ആവശ്യമായ രേഖകൾ കരുതണമെന്ന് എയർലൈനുകൾ ട്രാവൽ ഏജൻസികളെ അറിയിച്ചു. സാധുവായ പാസ്പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ, സാമ്പത്തിക തെളിവുകൾ എന്നിവ കൈവശം വയ്ക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞു. ആവശ്യമായ രേഖകളുടെ അഭാവം കണ്ടെത്തിയാൽ യാത്ര ബോർഡ് നിരസിക്കുന്നതിനെക്കുറിച്ചും നാടുകടത്താനുള്ള സാധ്യതയെക്കുറിച്ചും എയർലൈനുകളിൽ നിന്ന് ട്രാവൽ ഏജൻസികൾക്ക് മാർഗനിർദേശങ്ങൾ ലഭിച്ചു.

യാത്രക്കാർ അവരുടെ പാസ്പോർട്ടിന് പ്രവേശന തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടെന്ന് ഉറപ്പാക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. വിസിറ്റിങ് വിസയിൽ പോകുന്ന യാത്രക്കാർ മടക്ക യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. ഹോട്ടൽ റിസർവേഷൻ ചെയ്തതിൻ്റെ തെളിവ്, ഒരു മാസത്തെ വിസയ്ക്കായി 3,000 ദിർഹം (ഏകദേശം 68,000 രൂപ), കൂടുതൽ കാലം താമസിക്കാൻ 5,000 ദിർഹം എന്നിവ കൊണ്ടുപോകണം അല്ലെങ്കിൽ അവരുടെ അക്കൗണ്ടിൽ ഉണ്ടായിരിക്കണം. യുഎഇയിൽ താമസിക്കുന്ന ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ രേഖകൾ കൈവശം സൂക്ഷിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പറക്കുന്ന വിവിധ വിമാനകമ്പനികളിൽ നിന്ന് അറിയിപ്പ് വന്നിരിക്കുന്നതായി റിപ്പോർട്ടുണ്ട്. സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, മറ്റു വിമാന കമ്പനികളിൽ നിന്നും സർക്കുലർ ലഭിച്ചിട്ടുണ്ടെന്ന് സിദ്ധിഖ് ട്രാവൽ ഏജൻസിയുടെ ഉടമയായ താഹ സിദ്ധിക്ക് പറഞ്ഞു. ഇത്തരം നിർദേശങ്ങളിലൂടെ യാത്രക്കാർക്ക് എല്ലാ രേഖകളും പണം ശേഖരിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെവ്കോയിൽ ലക്ഷങ്ങളുടെ കൈക്കൂലി; റീജിയണൽ മാനേജർക്ക് സസ്പെൻഷൻ, കണ്ടെത്തിയത് 65 ലക്ഷത്തിന്റെ സ്വത്ത്

സ്പൈസ്ജെറ്റ് ഏജൻ്റുമാരുമായുള്ള സർക്കുലർ അനുസരിച്ച് എല്ലാ രേഖകളും കൈവശം വയ്ക്കാൻ എയർലൈൻ യാത്രക്കാരോട് മുന്നറിയിപ്പ് നൽകുന്നു. മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവരെ നാടുകടത്തലിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ രേഖകളില്ലാത്ത യാത്രക്കാർ പുറപ്പെടുന്ന വിമാനത്താവളത്തിൽ തങ്ങളുടെ ഫ്ലൈറ്റുകളിൽ ബോർഡിംഗ് നിഷേധിക്കുമെന്നും ബന്ധപ്പെട്ട എല്ലാ നിരക്കുകളും ടിക്കറ്റിംഗ് ഏജൻസിയിൽ നിന്ന് ഡെബിറ്റ് ചെയ്യുമെന്നുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

dot image dot image