Logo
ad image
Gulf

ഒമാന്‍ മുന്‍ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അല്‍ ബുസൈദി നിര്യാതനായി

നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ സുല്‍ത്താനേറ്റിനെ പ്രതിനിധീകരിച്ച സയ്യിദ് അബ്ദുല്ല ഇതര രാജ്യങ്ങളുമായി സുല്‍ത്താനേറ്റിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു

Reporter Network
Reporter Network
1 min read|Updated on: 25 Jun 2024, 06:59 pm
dot image

മസ്‌കറ്റ്: ഒമാന്‍ മുന്‍ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അല്‍ ബുസൈദി അന്തരിച്ചു. സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ അല്‍ ബുസൈദി 2011ലാണ് വിരമിക്കുന്നത്. 38 ലവര്‍ഷത്തിലേറെയായി സര്‍ക്കാരിന്റെ വിവിധ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. 1986ല്‍ ആണ് ഭവന മന്ത്രിയായി നിയമിതനാകുന്നത്. ടുണീഷ്യ, ഈജിപ്ത്, സൈപ്രസ് എന്നിവിടങ്ങളിലെ ഒമാന്‍ അംബാസഡറും ആയിരുന്നു. നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ സുല്‍ത്താനേറ്റിനെ പ്രതിനിധീകരിച്ച സയ്യിദ് അബ്ദുല്ല ഇതര രാജ്യങ്ങളുമായി സുല്‍ത്താനേറ്റിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

dot image
image
To advertise here,contact us
dot image